ജനപക്ഷ സമരങ്ങള്‍ക്ക് മുസ്‌ലിം ലീഗ് പിന്തുണ നല്‍കും: കെ.പി.എ മജീദ്
ജിദ്ദ: ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ അടിച്ചൊതുക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ സമീപനം ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്നും ജനപക്ഷ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഉംറ നിര്‍വഹിക്കാനെത്തിയ അദ്ദേഹം മക്ക കെ.എം.സി.സി സ്വീകണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ലീഗ് പിന്തുണ നല്‍കും.
ഗെയില്‍ പൈപ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഗെയില്‍ പൈപ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുകയും വേണം. ഗെയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകളില്‍ കേസെടുത്തത് പുന:പരിശോധിക്കണമെന്നും കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.
മക്ക കെ എം സി സി പ്രസിഡന്റ് അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സഊദി കെ എം സി സി നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ്, അലി അക്ബര്‍, സി എച്ച് മഹ്മൂദ് ഹാജി, തെറ്റത്ത് മുഹമമത് കുട്ടി ഹാജി,നാസര്‍ കിന്‍ സാറ,മുസ്തഫ മുഞക്കുളം,കെകെഎം.അശ്‌റഫ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് പുക്കോട്ടൂര്‍ സ്വാഗതവും ഹംസ സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."