തോമസ് ചാണ്ടി: രാജിയാവശ്യവുമായി പ്രതിപക്ഷം രംഗത്ത്
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തി.
തോമസ് ചാണ്ടി ഉടന്‍ രാജി വയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും ഗംരത്തെത്തി.
കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.ചാണ്ടിയെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും തെളിവുകളുണ്ടായിട്ടും ചാണ്ടിയെ സംരക്ഷിച്ചു നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തത് കൊണ്ടാണ് കോടതി ഇടപെട്ടതെന്നും കുമ്മനം പറഞ്ഞു.
അതേസമയം, കോടതി വിധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാന്‍ തയാറായില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."