HOME
DETAILS
MAL
ഗെയില്‍: മുസ്ലിം ലീഗ് സമരത്തോടൊപ്പമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
backup
November 04 2017 | 09:11 AM
അരീക്കോട്: ജീവനും സ്വത്തും നഷ്ടമാകുന്നത് ഭയന്ന് സമര രംഗത്തിറങ്ങിയ നൂറുകണക്കിന് ജനങ്ങളോടൊപ്പം മുസ്ലിം ലീഗ് നിലകൊള്ളുമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
എരഞ്ഞിമാവിലെ ഗെയില്‍ പദ്ധതി പ്രദേശവും പൊലിസ് അക്രമത്തില്‍ പരുക്കേറ്റവരുടെ വീടും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരക്കാരെ ശത്രുക്കളായി കാണുന്ന മനോഭാവം സര്‍ക്കാറും പൊലിസും തിരുത്തണം. ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്ത് ജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമരക്കാരെ വെല്ലുവിളിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വേദനിക്കുന്നവര്‍ക്കൊപ്പം വിജയം വരെ മുസ്ലിം ലീഗ് ഉണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."