ശാന്തി നികേതനില്‍ ഗോശാല നിര്‍മിക്കാന്‍ തീരുമാനം
കൊല്‍ക്കത്ത: രബീന്ദ്ര നാഥ ടാഗോര്‍ സ്ഥാപിച്ച ബീര്‍ഭം ജില്ലയിലെ ശാന്തി നികേതന്‍ വിശ്വ ഭാരതി സര്‍വകലാശാല വളപ്പ് വിഭജിച്ച് ഒരു ഭാഗം ഗോശാലയാക്കി മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനം. ഈ ഗോശാലയില്‍ ചുരുങ്ങിയത് 200 പശുക്കളെയെങ്കിലും വളര്‍ത്താനാണ് പദ്ധതി. അതേസമയം വൈസ് ചാന്‍സിലര്‍ സ്വപന്‍ ഗുപ്തയുടെ ഈ തീരുമാനത്തിനെതിരേ സര്‍വകലാശാലാ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ട സര്‍വകലാശാലയില്‍ അടിച്ചേല്‍പ്പിക്കാനാണ് വൈസ് ചാന്‍സിലര്‍ ശ്രമിക്കുന്നതെന്നും അധ്യാപകര്‍ ആരോപിക്കുന്നു. അധ്യാപകര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സ്, വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ എന്നിവയുടെ സ്ഥിതി പരിതാപകരമാണ്. ലൈബ്രറിയുടെ സ്ഥിതിയും മോശമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം ഗോശാല നിര്‍മിക്കാനുള്ള വൈസ് ചാന്‍സിലറുടെ നീക്കം ഹൈന്ദവ അജണ്ട അടിച്ചേല്‍പ്പിക്കാനാണെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."