ഹിന്ദുമഹാസഭയുടെ ഭീഷണിക്കെതിരേ പരിഹാസവുമായി കമല്‍ ഹാസന്‍
ചെന്നൈ: വെടിവച്ചു കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തിനെതിരേ പരിഹാസവുമായി കമല്‍ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ തന്നെ വെടിവച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം പരിഹസിച്ചു. വിമര്‍ശനങ്ങളെ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് കൊലവിളി നടത്തുന്നത്. ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ നിലപാടുകള്‍ക്കുള്ള ബഹുമതിയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഹൈന്ദവ തീവ്രവാദം ഉണ്ടെന്ന പ്രസ്താവനയെ തുടര്‍ന്നാണ് ഹിന്ദു മഹാസഭ കമല്‍ ഹാസനുനേരെ വധഭീഷണി ഉയര്‍ത്തിയത്. കമല്‍ ഹാസനേയും അദ്ദേഹത്തെപ്പോലുള്ളവരേയും ഒന്നുകില്‍ വെടിവച്ചോ തൂക്കിയോ കൊല്ലണമെന്നായിരുന്നു ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക് ശര്‍മയുടെ പരാമര്‍ശം.
തമിഴ് മാസിക ആനന്ദ് വികടനില്‍ കമല്‍ ഹാസന്‍ എഴുതിയ ലേഖനമാണ് വിവാദമായത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമലിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."