അബ്ദുല്‍ ഫത്താഹ് കൊലക്കേസ്: വധശിക്ഷ വിധിക്കപ്പെട്ട മലപ്പുറം സ്വദേശി ജയില്‍ മോചിതനായി
റിയാദ്: കൊലക്കേസില്‍ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ച് കാത്തിരുന്ന മലയാളി യുവാവ് ജയില്‍ മോചിതനായി. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം നല്‍കിയ മാപ്പിനെ തുടര്‍ന്നാണ് കൊലയാളിയായ മലപ്പുറം യുവാവിനെ മോചിപ്പിച്ചത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുല്‍ ഫത്താഹ് വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന വള്ളിക്കുന്ന് പെരുവള്ളൂര്‍ കൂമണ്ണ സ്വദേശി അബ്ദുല്‍ വഹാബ് കാട്ടീരിയാണ് ജയില്‍ മോചിതനായി നാട്ടിലേക്ക് തിരിച്ചത്. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ഇദ്ദേഹം ഇതിനകം ആറര വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ഇത് പരിഗണിച്ചാണ് മോചനം നേടി നാട്ടിലേക്ക് തിരിച്ചത്.
2010ലാണ് കേസിനാസ്പദമായ സംഭവം. ജിദ്ദ ശറഫിയയിലെ റൂമില്‍ അതിഥിയായെത്തിയ അബ്ദുല്‍ ഫതാഹിനെ മദ്യകുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. തലയ്ക്കു പരുക്കേറ്റ ഫത്താഹ് ചികിത്സയിലില്‍ കഴിയവേ നാലുദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമായി ജിദ്ദയില്‍ കടുംബസമേതം കഴിഞ്ഞിരുന്ന ഫതാഹ് സെയില്‍സ്മാനായിരുന്നു.
സംഭവത്തില്‍ പിടിയിലായ വഹാബിന് ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഒടുവില്‍ കൊല്ലപ്പെട്ട ഫത്താഹിന്റെ കുടുംബം നല്‍കിയ മാപ്പിനെ തുടര്‍ന്ന് കോടതി വധശിക്ഷ ഒഴിവാക്കി അഞ്ചു വര്‍ഷം ശിക്ഷ വിധിച്ചു. ഇതിനകം ആറു വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ഇത് പരിഗണിച്ച് കോടതി മോചനം നല്‍കുകയായിരുന്നു. മകന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ഉമ്മ റംലത്ത് ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തിയിരുന്നു.
സങ്കീര്‍ണ്ണമായ കേസായിരുന്നു ഇതെന്നും നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മോചനം സാധ്യമായതെന്നും മാപ്പ് ലഭ്യമാക്കാന്‍ ഇടപെട്ട അല്‍ ഫദല്‍ കമ്പനി ഉടമ അബ്ദുറഹ്മാന്‍ അബ്ദുള്ള യൂസുഫ് പറഞ്ഞു. കെ എം സി സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും കേസില്‍ സജീവമായി ഇടപെട്ടിരുന്നു. ഹസന്‍കുട്ടി-ആയിശ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഫത്താഹ്. ഹസീനയാണ് ഭാര്യ. ഫെമിന, ഫസ്‌ന വഫ, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."