പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട രേഖകള്‍ രാജ്യത്തിന്‍റെ വികസനത്തിന് നേട്ടമാകും- അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: ഇന്ത്യക്കാരായ 714 പേരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട പാരഡൈസ് വെളിപ്പെടുത്തലുകള്‍ രാജ്യത്തിന്‍റെ വികസനത്തിന് നേട്ടമാകുമെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
ഒരു നിയമ ലഘനവും അധികകാലം മറച്ചുവെക്കാന്‍ സാധിക്കില്ലെന്നതിനുള്ള ഉദ്ദാഹരണമാണ് പാരഡൈസ് പേപ്പര്‍ പുറത്ത് വന്നതിലൂടെ തെളിയിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാരഡൈസ് വെളിപ്പെടുത്തലുകളെക്കുറിച്ച് രാജ്യത്തെ വിവിധ ഏജന്‍സികള്‍ സംയുക്തമായി (മള്‍ട്ടി ഏജന്‍സി ഗ്രൂപ്പ്) അന്വേഷണം നടത്താന്‍ അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.
ജര്‍മന്‍ ദിനപത്രമായ സിഡ്ഡോയിച്ചെ സെയ്തൂങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കാരായ വ്യക്തികളും സ്ഥാപനങ്ങളും അടക്കമുള്ള 714 പേരുവിവരങ്ങളാണ് ഞായറാഴ്ച പുറത്തുവന്ന രേഖകളിലുള്ളത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."