HOME
DETAILS
MAL
മാനം തെളിഞ്ഞു; കാണികളുടെ മനവും
backup
November 08 2017 | 02:11 AM
8.30 ഓടെ മഴ പൂര്‍ണ്ണമായും ഒഴിഞ്ഞു. കളി തുടങ്ങാന്‍ തീരുമാനമായി. 8.45 ഓടെ ഇരു ടീമുകളും ഗ്രൗണ്ടില്‍ വാംഅപ്പിനായി എത്തി. 9.15 ഓടെ ഇന്ത്യന്‍ ടീം ഡ്രസിങ് റൂമിലേക്ക് മടങ്ങി. എട്ടോവര്‍ വീതം മത്സരം നിശ്ചിച്ച അറിയിപ്പ് വന്നു. തൊട്ടു പിന്നാലെ ടോസിനായി കോഹ്ലിയും കെയിന്‍ വില്യംസണും പിച്ചിലേക്ക്. ഗാലറികളില്‍ ആഹ്ലാദവും ആരവും അലതല്ലി. ന്യൂസിലന്‍ഡ് ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു. മഴയില്‍ ഒലിച്ചു പോകുമെന്ന് കരുതിയ കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് രണ്ടര മണിക്കൂര്‍ വൈകി സ്പോര്‍ട്സ് ഹബ്ബിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ പന്തും ബാറ്റും ചലിച്ചു തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."