HOME
DETAILS
MAL
ഒരു വര്‍ഷം കഴിഞ്ഞിട്ടും സുലൈമാന്‍ നെട്ടോട്ടത്തിലാണ്
backup
November 08 2017 | 05:11 AM
മലപ്പുറം: മണിക്കൂറുകളോളം വരി നിന്നാണു മലപ്പുറം മേല്‍മുറി സ്വദേശി നാണത്ത് സുലൈമാനു പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ലഭിച്ചത്. നോട്ട് കൈയില്‍ കിട്ടി മണിക്കൂറുകളേ ആയിട്ടുള്ളൂ. തൊടുമ്പോള്‍ പൊടിഞ്ഞുപോകുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. പൊടിയുന്ന നോട്ടുകള്‍ മാറ്റിക്കിട്ടാന്‍ അന്നു മുതല്‍ നെട്ടോട്ടം തുടങ്ങിയതാണു സുലൈമാന്‍. ഇപ്പോഴും ഓട്ടം അവസാനിച്ചിട്ടില്ല.
ഈ നോട്ടുകള്‍ മാറ്റിനല്കുമോയെന്ന് അന്വേഷിച്ചു ബാങ്കുകള്‍ മുഴുവന്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മലപ്പുറത്തെ നാലു ബാങ്കുകളില്‍ നോട്ടുമായി ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. മാറ്റിക്കിട്ടാന്‍ ആര്.ബി.ഐയുടെ എറണാകുളം ശാഖയില്‍ പോകണമെന്നായിരുന്നു ലഭിച്ച മറുപടി. ഇതിനെ തുടര്‍ന്ന് എറണാകുളത്തെ റിസര്‍വ് ബാങ്കിനെ സമീപിച്ചെങ്കിലും അവരും കൈമലര്‍ത്തി. ഇത്തരം നോട്ടുകള്‍ മാറ്റി നല്കാന് കഴിയില്ലെന്നാണു ബാങ്ക് അധികൃതരുടെ നിലപാട്. തൊട്ടാല്‍ പൊടിഞ്ഞുപോവുന്ന സ്വഭാവമാണ് ഈ നോട്ടുകള്‍ക്കുള്ളത്. നോട്ടു നിരോധനത്തിന്റെ ഒരു വര്‍ഷം കഴിഞ്ഞിട്ടും തന്റെ കൈയില്‍ കിട്ടിയ നോട്ടുകളുമായി നട്ടംതിരിയുകയാണു സുലൈമാന്‍. കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ എല്ലാ ശാഖയിലും എല്ലാ ദിവസവും മാറ്റിക്കൊടുക്കണമെന്നാണ് ആര്.ബി.ഐയുടെ നിര്‍ദേശമെങ്കിലും അതു പാലിക്കപ്പെടുന്നില്ല.
കീറിയ നോട്ടിന്റെ 65 ശതമാനം കൈവശമുണ്ടെങ്കില്‍ നോട്ടിന്റെ മൂല്യത്തിനൊത്ത പണം നല്‍കണമെന്നാണു നിയമം. എന്നാല്‍, ബാങ്കുകള്‍ ഇത്തരം നോട്ടുകള്‍ സ്വീകരിക്കാന്‍ മടി കാണിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."