HOME
DETAILS

തുര്‍ക്കി പ്രസിഡന്റിന്റെ ഖത്തര്‍ സന്ദര്‍ശനം ഈ മാസം പതിനഞ്ചിന്

  
backup
November 09 2017 | 04:11 AM

gulf-09-11-17-erdogan-in-qatar

ദോഹ: ഗള്‍ഫ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നവംബര്‍ പതിനഞ്ചിന് ഖത്തറില്‍ സന്ദര്‍ശനം നടത്തും. പ്രതിസന്ധിയില്‍ ഖത്തറിന് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിനുശേഷം ഖത്തറിനും തുര്‍ക്കിയ്ക്കുമിടയില്‍ വാണിജ്യവ്യാപാര ഇടപാടുകളില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടായിട്ടുണ്ട്.

രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ സംയുക്ത സൈനിക പരിശീലനവും നടക്കുന്നുണ്ട്. അങ്കാറയുടെ ഖത്തറിലെ സൈനിക ബേസില്‍ 3000 സൈനികരെ നിയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ദോഹയില്‍ നടക്കുന്ന ഖത്തര്‍ തുര്‍ക്കി സുപ്രിം സ്ട്രാറ്റജിക് കമ്മിറ്റിയുടെ മൂന്നാം സെഷന് ഉര്‍ദുഗാന്‍ അധ്യക്ഷത വഹിച്ചേക്കും. 2015 ഡിസംബറില്‍ ദോഹയിലായിരുന്നു സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നത്. രണ്ടാം യോഗം കഴിഞ്ഞ വര്‍ഷം ട്രാബ്‌സോണില്‍ നടന്നു. ഈ യോഗങ്ങളിലായി 30 കരാറുകള്‍ രൂപപ്പെട്ടു. ഈ വര്‍ഷത്തെ യോഗം കൂടി കഴിയുന്നതോടെ കരാറുകളുടെ എണ്ണം 40ആയി വര്‍ധിക്കും.

റഷ്യയിലും കുവൈത്തിലും ഉര്‍ദുഗാന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago