സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആവേശം; നിയമസഭാ സൈറ്റ് നിശ്ചലമായി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിനു പിന്നാലെ നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി.
നാലു വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. ഇതോടൊപ്പം റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഇംഗ്ലീഷിലുള്ള നാലു ഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വലുപ്പം കൂടിയ ഫയല്‍ ആയതിനാല്‍ അപ്പോള്‍തന്നെ സൈറ്റിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആയിരുന്നു. സഭാ സമ്മേളനം കഴിഞ്ഞ് കുറച്ച് സമയത്തിനകം മലയാളം പരിഭാഷ സൈറ്റില്‍ ചേര്‍ത്തു. ഇതോടെ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ സൈറ്റില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ്.കെ.മാണി, ഹൈബി ഈഡന്‍ എം.എല്‍.എ, അബ്ദുള്ള കുട്ടി, സുബ്രമണ്യന്‍ തുടങ്ങി തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ വരെ ഉന്നത നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."