അഴിമതി കേസ്: ലക്ഷ്യം മൂന്നു ട്രില്യണ്‍ റിയാല്‍ അനധികൃത പണം കണ്ടെണ്ടത്തല്‍
റിയാദ്: സഊദിയില്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. അഴിമതിക്കാരായ വന്‍കിടക്കാരെ ലക്ഷ്യമിട്ടുള്ള വേട്ടയില്‍ അഞ്ഞൂറിലധികം പേരെയാണ് അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പിടികൂടിയിട്ടുള്ളത്.
പിടിയിലായവരില്‍ പതിനൊന്നുപേര്‍ രാജകുമാരന്മാരും ബാക്കിയുള്ളവര്‍ മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വരുംദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടണ്ടാകുമെന്നും മുഴുവന്‍ അഴിമതിക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സഊദി ഭരണകൂടം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടണ്ട്.അതേസമയം അഴിമതി നടത്തിയവരില്‍ നിന്നായി ഭരണകൂടത്തിനു അവകാശപ്പെട്ട മൂന്നു ട്രില്യണ്‍ റിയാല്‍ വരെയുള്ള പണം പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്തു.
അഴിമതി കേസില്‍ പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടണ്ടുകള് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവരുടെ കമ്പനികള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അഴിമതി വിരുദ്ധ സമിതി താലിബാന് കൂടിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് വ്യക്തമാക്കി. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."