HOME
DETAILS
MAL
ഹിന്ദു ഐക്യവേദി പ്രതിഷേധ യോഗത്തിന്റെ നോട്ടിസ് വിവാദത്തില്‍
backup
November 11 2017 | 20:11 PM
ശ്രീകണ്ഠപുരം: ഹിന്ദു ഐക്യവേദി വാതില്‍മട യൂനിറ്റ് ഇന്നു നടത്തുന്ന പ്രതിഷേധ പൊതുയോഗത്തിന്റെ നോട്ടിസ് വിവാദത്തില്‍. ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗത്തിന്റെ നോട്ടിസിലാണ് പരോക്ഷമായി കേന്ദ്രസര്‍ക്കാറിനെതിരെയുള്ള വാചകങ്ങളുള്ളത്. നോട്ടിസ് വിവാദമായതിനെതുടര്‍ന്ന് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ നേതൃത്വത്തില്‍ പരാതി നല്കിട്ടുണ്ട്. വര്‍ത്തമാന ഭാരതത്തില്‍ സ്വജനപക്ഷപാതവും വര്‍ഗീയ പ്രീണനവും അഴിമതിയും മുന്പൊന്നുമില്ലാത്തവിധം പിടിമുറുക്കിയിരിക്കുകയാണെന്ന് പറഞ്ഞാണ് നോട്ടിസ് തുടങ്ങുന്നത്. ദുര്‍ഭരണം, ഭീകരവാദം, ലൗ ജിഹാദ്, അഴിമതി, വിലക്കയറ്റം എന്നിവ ജനജീവിതത്തെ ഞെരിച്ചമര്‍ത്തുകയാണെന്നും നോട്ടിസില്‍ പറയുന്നു. ഇതിനെതിരെയാണ് ഹിന്ദു ഐക്യവേദി പ്രതിഷേധ പൊതുയോഗം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."