പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുമെന്ന്
കോഴിക്കോട്: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രം കൊച്ചിയില്‍ ആരംഭി ക്കുമെന്ന് ചെയര്‍മാന്‍ ഗജേന്ദ്രസിംഗ് ചൗഹാന്‍.
തപസ്യ കലാസാഹിത്യ വേദി 40ാം സംസ്ഥാന വാര്‍ഷികോത്സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി. വത്സല അധ്യക്ഷത വഹിച്ചു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തി.
കൃഷ്ണമൂര്‍ത്തി,ഡോ. എം.ജി.എസ് നാരായണന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി. ബാലകൃഷ്ണന്‍,എസ്. രമേശന്‍ നായര്‍, പി.കെ. രാമചന്ദ്രന്‍, കെ. ലക്ഷ്മി നാരായണന്‍,പ്രൊഫ. പി.ജി ഹരിദാസ്,മണി എടപ്പാള്‍ സംസാരിച്ചു.
പ്രൊഫ. കെ.പി. ശശിധരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ പ്രകാശനവും നടന്നു. തുടര്‍ന്ന് കൃഷി, സംസ്‌കൃതി, വികസനം എന്ന വിഷയത്തില്‍ ചര്‍ച്ച, എന്‍.വി. കൃഷ്ണവാര്യര്‍ സ്മൃതി സദസ്സ്, കാവാലം സ്മൃതി എന്നിവ നടന്നു. കാവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്ത മധ്യമവ്യായോഗം നാടകവും അരങ്ങേറി.
ഇന്ന് സംഘടനാചര്‍ച്ച, ആവിഷ്‌കാര സ്വാതന്ത്യം അകവും പുറവും - ചര്‍ച്ച, വാര്‍ഷികസമ്മേളനം, ദുര്‍ഗ്ഗാദത്ത പുരസ്‌കാര സമര്‍പ്പണം എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."