HOME
DETAILS
MAL
സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരേ മുരളീധരന്
backup
November 12 2017 | 03:11 AM
കോഴിക്കോട്: കേരളത്തില്‍ എപ്പോഴെല്ലാം ബി.ജെ.പി ദുര്ബലരാവുന്നോ അപ്പോഴെല്ലാം സി.പി.എം അവരെ സഹായിച്ചിട്ടുണ്ടെന്ന് കെ.മുരളീധരന് അതിന്റെ അവസാന ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലാവധി വെട്ടിച്ചുരുക്കലെന്നും അദ്ദേഹം പറഞ്ഞു കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്ഗനൈസേഷന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി.ജയരാജന്റെ രാജിക്കു തിടുക്കം കാണിച്ച പിണറായി എന്തുകൊണ്ടു തോമസ് ചാണ്ടിയുടെ രാജി വൈകിക്കുന്നു. ഭാവിയില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ പഞ്ചായത്തു ജീവനക്കാര്‍ക്കു സുവര്ണകാലമായിരിക്കുമെന്നു മുരളീധരന് പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് അധ്യക്ഷനായി. ടോമി ജോണ്‍, കെ.കെ.സതീശന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."