HOME
DETAILS
MAL
ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് കടന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി
backup
November 13 2017 | 07:11 AM
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കടന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. പണം കൊണ്ടുള്ള ഇടപാടുകള്‍ക്ക് പകരം ഇന്ന് ഡിജിറ്റല്‍ ഇടപാടുകളാണ് നടത്തുന്നത്. പണത്തിനെ ആശ്രയിക്കുന്നത് ഇന്ന് കുറഞ്ഞു വന്നിരിക്കുന്നു.
ഇതെല്ലാം ഡിജിറ്റല്‍ പേയ്മെന്റിലേക്ക് ജനങ്ങള്‍ മാറി എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ജയ്റ്റ്ലി. ബാങ്ക് വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകളും ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇതു തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."