മാനേജ്‌മെന്റ് അസോസിയേഷന്‍ അധ്യാപക ബാങ്ക് തുടങ്ങുന്നു
എടച്ചേരി: ഓര്‍ക്കാട്ടേരി റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷനു കീഴില്‍ മദ്‌റസാ അധ്യാപക ബാങ്ക് തുടങ്ങുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചക്കായി ഭാരവാഹികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്നു.
റെയ്ഞ്ചിലെ 23 മദ്‌റസകളിലും ഇന്ന് നേരിടുന്ന അധ്യാപകക്ഷാമം പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വടകര, നാദാപുരം മേഖലകളിലുള്ള യോഗ്യരായ മുഅല്ലിംകള്‍ക്ക് അസോസിയേഷനില്‍ തങ്ങളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാം. അസോസിയേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫിസ് ആരംഭിക്കും.
റൈഞ്ചിലെ മുഴുവന്‍ മദ്‌റസകളിലെയും ഭൗതികവും, അക്കാദമികവുമായ പുരോഗതികള്‍ വിലയിരുത്തുന്നതിന് കോഡിനേറ്റര്‍മാരെ നിയമിച്ചു. തുടര്‍ച്ചയായി 25 വര്‍ഷം ഒരേ മദ്‌റസയില്‍ സേവനമനുഷ്ടിച്ച അധ്യാപകരെ കാഷ് അവാര്‍ഡ് നല്‍കി ആദരിക്കും. റെയ്ഞ്ചുതല കലാ മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന മദ്‌റസകള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത നിയമിക്കുന്ന മുഫത്തിശിന് പുറമെ അസോസിയേഷന്‍ നിയമിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥന്‍ റെയ്ഞ്ചിലെ മുഴുവന്‍ മദ്‌റസകളിലും പര്യടനം നടത്തും.
ചീഫ് കോഡിനേറ്റര്‍ ടി.കെ അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ അധ്യക്ഷനായി. കോമത്ത് അബൂബക്കര്‍ ഹാജി, എ.കെ ഹംസ ഹാജി, എ.കെ ബീരാന്‍ ഹാജി, ടി.എന്‍.കെ കുഞ്ഞബ്ദുല്ല ഹാജി, ഫൈസല്‍ സി.കെ, ഓരാട്ട് ഇബ്രാഹീം ഹാജി, നാസര്‍ എടച്ചേരി, അഷ്‌കര്‍ മാസ്റ്റര്‍ സംസാരിച്ചു.
കോഡിനേറ്റര്‍മാരായി മജീദ് ഹാജി, കൊമ്മിളി കുഞ്ഞബ്ദുല്ല, കൊട്ടാരത്തില്‍ മുഹമ്മദ് മാസ്റ്റര്‍, എം.കെ യൂസുഫ് ഹാജി, വി.പി അശ്‌റഫ് ഹാജി, ടി.പി ഹസന്‍ മാസ്റ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."