പുതിയ സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ ഓട്ടോകളില്ല: യാത്രക്കാര്‍ വലയുന്നു
കോഴിക്കോട്: നഗരത്തെ ഓട്ടോപെരുമയ്ക്കു കോട്ടം തട്ടുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇടംപിടിക്കാന്‍ ഒന്നുകൂടെ വന്നുചേരുകയാണ്. ഏതുസമയത്ത് വന്നിറങ്ങിയാലും എവിടേക്കും മാന്യമായ നിരക്കിലും രീതിയിലും കൊണ്ടെത്തിക്കുന്ന ഓട്ടോക്കാരുടെ പെരുമ ഇല്ലാതാവുന്നതായി റിപ്പോര്‍ട്ട്.
പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നേരം ഇരുട്ടിത്തുടങ്ങിയാല്‍ ഓട്ടോകളില്ലാത്ത അവസ്ഥയാണുള്ളത്. ബസിറങ്ങി വരുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് ശൂന്യമായ ഓട്ടോ സ്റ്റാന്‍ഡാണ്. കാഴ്ചയില്‍ ഇതു ശൂന്യമല്ലെങ്കിലും വിരലിലെണ്ണാവുന്ന ഓട്ടോകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടുണ്ടാവും. എന്നാല്‍ സമീപിച്ചാല്‍ ഇവയൊന്നും ഓട്ടത്തിനു തയാറാവുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ഹ്രസ്വദൂര യാത്രക്കായി അധികവും ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. സര്‍വിസ് നടത്താന്‍ ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ലഗേജുമായി എത്തുന്ന യാത്രക്കാരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. കൈയില്‍ ഭാരങ്ങളുള്ളതിനാല് ബസുകളിലെ യാത്ര ക്ലേശകരമാണ്. സ്റ്റാന്‍ഡില്‍ അലസമായി നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോകള്‍ വിളിച്ചാല്‍ വരുന്ന ഓട്ടോയ്ക്കു നേരെ കൈനീട്ടിയാല്‍ മതിയെന്നാവും മറുപടി.
ചോദ്യം ചെയ്താല്‍ കയര്ത്തുസംസാരിക്കുന്നുവെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഇതുമൂലം പ്രയാസപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."