സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും
കല്‍പ്പറ്റ: രാജ്യത്തിന്റെ 70-ാം സ്വതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന സ്വതന്ത്യദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും.
കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ രാവിലെ 8.30നാണ് ആഘോഷങ്ങള്‍ നടക്കുക. ചടങ്ങ് പൂര്‍ണമായി പ്ലാസ്റ്റിക് വിമുക്തമായിരിക്കും. ത്രിവര്‍ണ പ്ലാസ്റ്റിക് പതാകകള്‍ക്ക് നിലവില്‍ നിരോധനമുണ്ട്. ഇതു കൂടാതെ ആഘോഷവുമായി ബന്ധപ്പെട്ട് പരമാവധി പ്ലാസ്റ്റിക് ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ 8.30ന് ആരംഭിക്കുന്ന പരേഡില്‍ പൊലിസിന്റെ 33 പ്ലാറ്റോണുകളും സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളുടെ ഒന്‍പത് യൂനിറ്റുകളും അണിനിരക്കും.
കളരിപ്പയറ്റ്, കണിയാമ്പറ്റ എം.ആര്‍.എസ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തം, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥികളുടെ സിവിലിയന്‍ മാര്‍ച്ച്, ദേശഭക്തി ഗാനം എന്നിവ ആഘോഷത്തോടനുബന്ധിച്ച് നടക്കും. സ്വതന്ത്ര്യസമര സേനാനികളെയും ചടങ്ങില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."