ഗാര്‍ഹിക കീടനാശിനികളുടെ വില്പന നിയന്ത്രണത്തിന് നടപടി
കാസര്‍കോട്: മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്ന നടപടികളുടെ തുടര്‍ച്ചയായി ജില്ലയില്‍ ഗാര്‍ഹിക കീടനിയന്ത്രണത്തിനുളള കീടനാശിനി ഉല്പന്നങ്ങളുടെ വിതരണത്തിലും വില്പനയിലും പാലിക്കേണ്ട നിയമാനുസൃത വ്യവസ്ഥകള്‍, ഇവയുടെ സുരക്ഷിത ഉപയോഗത്തിന്റെ പ്രാധാന്യം, ഇവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പൊതു അവബോധം രൂപപ്പെടുന്നതിനായി ഈ മാസം 18 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാംാമ്പയിന് സംഘടിപ്പിക്കുന്നു. ഗാര്‍ഹിക കീടനാശിനികള്‍ എന്ന പേരില്‍ നിയന്ത്രിത കീടനാശിനികള്‍ അനധികൃതമായി സ്റ്റോക്ക് ചെയ്തിട്ടുളളതോ, വില്പന നടത്തുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.
എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും സംസ്ഥാന ലൈസന്‍സിങ് ഓഫിസറില്‍ നിന്നു ലൈസന്‍സ് നേടി പകര്‍പ്പ് എല്ലാ ചില്ലറ വില്പനക്കാര്ക്കും നല്‍കണം. ചില്ലറ വില്പനക്കാര് ലൈസന്‍സിന്റെ പകര്‍പ്പുകള്‍ തങ്ങളുടെ കടകളില്‍ പ്രദര്‍ശിപ്പിക്കുകയും അതാത് കൃഷിഭവനുകളില്‍ നല്‍കുകയും വേണം.
ഗാര്‍ഹിക കീടനാശിനികള്‍ വിറ്റഴിക്കുന്ന റീട്ടെയില്‍ ഷോപ്പുകള്‍ ഇത്തരം കീടനാശിനികള്‍ മറ്റ് ഉപഭോഗവസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. ഗാര്‍ഹിക കീടനാശിനികള്‍ക്കായി പ്രത്യേക റാക്ക് എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും ഉറപ്പുവരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."