പിണറായി നടപ്പാക്കുന്നത് മോദിയുടെ നയം: ഇ.ടി
മേപ്പയ്യൂര്‍: കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിനെതിരേ പോരാടുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ചിന്തകന്മാരെയും എഴുത്തുകാരെയും പ്രതികരിക്കുന്നവരെയും നേരിടുന്നതിന് യു.എ.പി.എ ഉപയോഗിക്കന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.
'ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ' എന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ത്രൈ മാസ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകത്തിന്റെ കാവിവല്‍ക്കരണമാണ് ബി.ജെ.പി സര്‍ക്കാരുകളുടെ അജന്‍ഡയെങ്കില്‍ പാഠപുസ്തകങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് സി.പി.എം ഭരണത്തിലും നടത്തുന്നത്.
താന്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍, സംസ്കൃത സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ ആര്.എസ്.എസ് കര്‍ക്ക് കവാത്ത് നടത്തുവാനാണ് യൂനിവേഴ്സിറ്റി അനുവദിച്ചെതെന്ന് കുപ്രചാരണം നടത്തിയവരാണ് സി.പി.എമ്മുകാര്‍. ബീഫ് കറിവച്ച് വിതരണം ചെയ്തതു കൊണ്ട് ഫാസിസത്തിന് പ്രതിരോധം തീര്‍ക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി. മുജീബ് അധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എ.വി അബ്ദുല്ല, റഷീദ് വെങ്ങളം, സി.പി.എ അസീസ്, എസ്.പി കുഞ്ഞമ്മത്, എസ്.കെ അസ്സയിനാര്‍, കെ.എം.എ അസീസ്, ടി.കെ.എ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."