എസ്.വൈ.എസ് റബീഅ് കാംപയിന്‍: ജില്ലാതലങ്ങളില്‍ നാളെ വിളംബര റാലി
കോഴിക്കോട്: പ്രകാശമാണ് തിരുനബി (സ) എന്ന പ്രമേയവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാംപയിനിന് നാളെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വിളംബര റാലിയോടെ തുടക്കമാകും. ഓരോ കേന്ദ്രങ്ങളിലും സംസ്ഥാന, ജില്ലാ ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും പൊതുജനങ്ങളും റാലിയില്‍ അണിനിരക്കും.
പുലിക്കുന്നില്‍ നിന്നാരംഭിക്കുന്ന കാസര്‍കോട് ജില്ലാ റാലി നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.കെ പൂക്കോയ തങ്ങള്‍ ചെന്തേര അധ്യക്ഷനാകും. അബ്ദുല്‍ അസീസ് അശ്‌റഫി പ്രമേയ പ്രഭാഷണം നടത്തും. മെട്രോ മുഹമ്മദ് ഹാജി സംബന്ധിക്കും.
കോഴിക്കോട് ജില്ലാ റാലി കൊടുവള്ളി സിറാജുല്‍ ഹുദാ പരിസരത്തുനിന്ന് ആരംഭിച്ച് പാലക്കുറ്റി ദാറുല്‍ അസ്ഹര്‍ പരിസരത്ത് സമാപിക്കും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും.
മലപ്പുറം ജില്ലാ റാലി കോണോംപാറയില്‍ നിന്നാരംഭിച്ച് സുന്നിമഹല്‍ പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തും.
പാലക്കാട്ട് കച്ചേരിക്കുന്ന് അറബി തങ്ങള്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന റാലി ചെര്‍പ്പുളശ്ശേരി ടൗണില്‍ സമാപിക്കും. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.സി തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനാകും. ഹബീബ് ഫൈസി കോട്ടോപാടം പ്രമേയ പ്രഭാഷണം നടത്തും. ഇമ്പിച്ചിക്കോയ തങ്ങള്‍ സംബന്ധിക്കും.
എറണാകുളത്ത് കളമശ്ശേരി നാലകം ജുമാ മസ്ജിദ് പരിസരത്ത്‌നിന്ന് ആരംഭിക്കുന്ന റാലി അഡ്വ. അബ്ദുല്‍ മുതലിബ് ഫഌഗ് ഓഫ് ചെയ്യും. നോര്‍ത്ത് കളമശ്ശേരിയില്‍ സമാപിക്കും. ഐ.ബി ഇസ്മാഈല്‍ ഫൈസി അധ്യക്ഷനാകും. ഇ.എസ് ഹസന്‍ ഫൈസി ഉദ്ഘാടനവും മുനീര്‍ ഹുദവി പ്രമേയ പ്രഭാഷണവും നടത്തും.
കോട്ടയം ജില്ലാ റാലി തലയോലപ്പറമ്പില്‍ നടക്കും. ഇടുക്കിയില്‍ മങ്ങാട്ടുകവലില്‍ നിന്നാരംഭിക്കുന്ന റാലി തൊടുപുഴ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. സി.എ ഹൈദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനവും സ്വാലിഹ് അന്‍വരി ചേകന്നൂര്‍ പ്രമേയ പ്രഭാഷണവും നടത്തും.
തൃശൂര്‍ ജില്ലാ റാലി ചെന്ദ്രാപ്പിന്നി സമസ്ത കാര്യാലയത്തില്‍നിന്ന് തുടങ്ങി ചെന്ദ്രാപ്പിന്നി സെന്‍ട്രലില്‍ സമാപിക്കും. എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കരീം ഫൈസി അധ്യക്ഷനാകും.
കൊല്ലം ജില്ലാ റാലി കൊല്ലൂര്‍വിള ജുമാഅത്ത് പള്ളി പരിസരത്തുനിന്ന് ആരംഭിച്ച് പള്ളിമുക്കില്‍ സമാപിക്കും. സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ വാഹിദ് ദാരിമിയുടെ അധ്യക്ഷതയില്‍ മന്‍സൂര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും. അഹമ്മദ് ഉഖൈല്‍ കാംപയിന്‍ വിശദീകരിക്കും.
കണ്ണൂര്‍ ജില്ലാ റാലി ഇന്ന് വൈകുന്നേരം പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച് സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. അഹമ്മദ് തേര്‍ളായി അധ്യക്ഷനാകും. ആബിദ് ഹുദവി തച്ചണ്ണ പ്രമേയ പ്രഭാഷണം നടത്തും.
ഞായറാഴ്ച പനമരത്ത് നടക്കുന്ന വയനാട് ജില്ലാ റാലി അടവയലില്‍നിന്നാരംഭിച്ച് ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി മുസ്‌ലിയാര്‍ വെള്ളമുണ്ട പ്രമേയ പ്രഭാഷണം നടത്തും. ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനാകും.
നീലഗിരി ജില്ലാ റാലി ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് തുപ്പുകുട്ടിപ്പേട്ട മദ്‌റസ പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.സി സെയ്തലവി മുസ്‌ലിയാര്‍ അധ്യക്ഷനാകും. ശുഐബ് നിസാമി പ്രമേയ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."