HOME
DETAILS

മാണിക്കും ലീഗിനും സി.പി.എം ക്ഷണം; ലക്ഷ്യം സി.പി.ഐക്കു മുന്നറിയിപ്പ്‌

  
backup
August 14 2016 | 20:08 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e



മണ്ണഞ്ചേരി (ആലപ്പുഴ): കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തേയും മുസ്‌ലിം ലീഗിനെയും സി.പി.എം സ്വാഗതംചെയ്തത് സി.പി.ഐയ്ക്കുള്ള മുന്നറിയിപ്പെന്നു സൂചന. വിവിധ ജില്ലകളിലുള്ള സി.പി.എം അസംതൃപ്തരെ സി.പി.ഐയുടെ നേതൃത്വത്തില്‍ സമ്മേളനങ്ങള്‍നടത്തി പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. എറണാകുളം, കാസര്‍കോട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിരവധി സി.പി.എം വിമതരെ സി.പി.ഐ ഇങ്ങനെ സ്വീകരിച്ചിരുന്നു. ഇത്തരം സമ്മേളനങ്ങളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ നേരിട്ടു പങ്കെടുക്കുകയും ചെയ്തിരുന്നു. സി.പി.എമ്മില്‍ നിന്നും പുറത്തുപോകുന്നവര്‍ ശത്രുപക്ഷത്തേക്ക് പോകാതിരിക്കാനാണ് സി.പി.ഐയുടെ ഈ നിലപാടെന്നാണ് പാര്‍ട്ടി വിശദീകരണം.
 വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന ടി.ജെ ആഞ്ചലോസാണ് ആലപ്പുഴയിലെ സി.പി.ഐയുടെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയെന്നും പാര്‍ട്ടിയിലെത്തുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ സി.പി.ഐ നല്‍കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.  ഇതുമായി ബന്ധപ്പെട്ട്  സി.പി.എം ജില്ലാ കമ്മിറ്റികള്‍ സി.പി.ഐ നേതൃത്വത്തിനെതിരേ തിരിയുകയും ചെയ്തു. സി.പി.ഐയുടെ പുതിയനീക്കം കേരളഘടകത്തിന് പൊതുവേ ക്ഷീണം ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് സി.പി.എമ്മിന്റെ പുതിയ നീക്കത്തിനു പിന്നില്‍. ലീഗും കേരളാ കോണ്‍ഗ്രസും എല്‍.ഡി.എഫിന്റെ ഭാഗമായാല്‍ സി.പി.ഐയുടെ സഹായം ആവശ്യമില്ലെന്ന് വരുത്തിതീര്‍ക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. പുതിയ നീക്കത്തിലൂടെ സി.പി.ഐയെയും പാര്‍ട്ടിയിലെ അസംതൃപ്തരെയും നിലയ്ക്കുനിര്‍ത്താന്‍ കഴിയുമെന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago