HOME
DETAILS
MAL
ഭിന്നലിംഗക്കാരുടെ ഉന്നമനത്തിന് തുടര്‍വിദ്യാഭ്യാസ പദ്ധതി
backup
November 18 2017 | 20:11 PM
കൊച്ചി: ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തുടര്‍വിദ്യാഭ്യാസ പദ്ധതി ഒരുങ്ങി. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെയും ധ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് ചരിത്രത്തിലാദ്യമായി ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഭിന്ന ലിംഗക്കാരെ മികച്ച സമൂഹ്യ ജീവിതത്തിനായി പ്രാപ്തരാക്കുകയാണ് മൂന്ന് മാസത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയില്‍ മൂന്ന് മണിക്കൂറാണ് ക്ലാസുകള്‍. സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഭാഷാ പ്രാവീണ്യത്തോടൊപ്പം കാര്യക്ഷമമായി സാമുഹികമായി ഇടപെടല്‍ നടത്താന്‍ ഇവരെ പ്രാപ്തരാക്കുമെന്ന് സോഷ്യോളജി വിഭാഗം മേധാവി ഡോ. സജിതാ കുറുപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം കോളജില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."