ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സ്വാതന്ത്ര്യസമരത്തില്‍ ജീവന് ബലിയര്‍പ്പിച്ച അനേകം പ്രമുഖരുടെയും അറിയപ്പെടാത്തവരുടെയും ത്യാഗങ്ങളെ നന്ദിയോടെ സ്മരിക്കാനുമുള്ള സന്ദര്‍ഭമാണിതെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
രാജ്യം കൈവരിച്ച ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാമൂഹിക നേട്ടങ്ങളില്‍ അഭിമാനിക്കുന്നതോടൊപ്പം എല്ലാവരെയും ഉള്പെടുത്തുന്ന വികസനത്തിനും സാമൂഹിക നീതിക്കുമായുള്ള കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ യത്നങ്ങള്‍ക്ക് പങ്കാളിത്തവും പിന്തുണയും നല്കി യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ സത്ത എല്ലാവരിലുമെത്തിച്ച് രാജ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."