ജുഹാപുരയെ മറന്ന രാഷ്ട്രീയക്കാര്‍
ജുഹാപുര: അഞ്ച് സ്‌ക്വയര്‍ കിലോമീറ്ററിനുള്ളില്‍ 4.50 ലക്ഷം മുസ്‌ലിങ്ങളാണ് താമസിക്കുന്നത്. ഖാദിയ-ജമാല്‍പൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട പ്രജുഹാപുരയിലാണ് മുസ്്‌ലിംകള്‍ തിങ്ങി താമസിക്കുന്നത്.
വികസനം എത്തിനോക്കാത്ത ഇവിടെ ഇത്തവണയെങ്കിലും തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാര്‍ എത്തുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍.
ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാംപ് പോലെയുള്ള ഇവിടെ ജനങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.
പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനോ പരിഹാര നടപടികള്‍ സ്വീകരിക്കാനോ തയാറായിട്ടില്ല. ഒരു തെരഞ്ഞെടുപ്പിലും ഇവിടെ ആരും എത്താറില്ല. എന്നാല്‍ ഇത്തവണ സ്ഥിതി മാറിയിട്ടുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
ബി.ജെ.പിയ്‌ക്കേതിരേ കോണ്‍ഗ്രസും ശക്തമായ രീതിയിലേക്ക് രംഗത്ത് വന്നതോടെ 61 ശതമാനത്തോളം മുസ്‌ലിം വോട്ടുള്ള ഇവിടെ നേതാക്കളുടെ പടതന്നെ വരുമെന്നാണ് ഇവിടത്തുകാര്‍ പ്രതീക്ഷിക്കുന്നത്.
ഇതിനിടയില്‍ മുഖ്യമന്ത്രി വിജയ് റുപാനിയുടെ പത്ത് ദിവസത്തെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണം ഇവിടെയുണ്ടാകുമെന്ന് അറിയിച്ചതോടെ തങ്ങളുടെ പ്രദേശത്തിന്റെ ദൈന്യത സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍.
അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ മേഖലയില്‍ ഇതിനകം തന്നെ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വക്താവ് മനിഷ് ദോഷി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."