ലൗവ് കോട്ടയം-2016
എരുമേലി; സമ്പൂര്‍ണ്ണ നിയമ സാക്ഷരതാ പരിപാടിയായ ലൗവ് കോട്ടയം-2016 പദ്ധതിയുടെ ഭാഗമായി എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നിയമ ബോധവത്ക്കരണ സെമിനാര്‍ നടത്തി. താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി, ബാര്‍ അസോസിയേഷന്‍, എരുമേലി ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന നിയമ സാക്ഷരതാ പദ്ധതിയുടെ പഠനക്ലാസിന്റെ ഭാഗമായാണ് വാര്‍ഡുതല സെമിനാര്‍ സംഘടിപ്പിച്ചത്.
വയലാപ്പറമ്പ് കെ.വി.എം.എസ് ഓഫിസ് ഹാളില്‍വച്ച് സംഘടിപ്പിച്ച സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ് സെക്രട്ടറി രജനി ജോസഫ് അധ്യക്ഷയായി. പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും വിവിധ നിയമവശങ്ങളെക്കുറിച്ചും അഡ്വ. എം.കെ അനന്തന്‍, അഡ്വ. എം അനീസ, അഡ്വ. ജോബി ജോസഫ് ,എന്‍.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."