മോദിക്കെതിരേ ഉയരുന്ന കൈകള്‍ വെട്ടുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി
പട്ന: മോദിക്കെതിരായി ഉയരുന്ന വിരലുകളും കൈകളും ഛേദിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി. ബി.ജെ.പി ബിഹാര്‍ സംസ്ഥാന പ്രസിഡന്റും ലോക്സഭാംഗവുമായ നിത്യാനന്ദ് റായ് ആണ് ഭീഷണി മുഴക്കിയത്. വൈശ്യ-കാനു സമുദായം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം മോദിക്കെതിരേ ശബ്ദിക്കുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയത്.
മോദിയെ വാനോളം പുകഴ്ത്തിയ അദ്ദേഹം, മോദി വളര്‍ന്ന് വലുതായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനും മോദിയില്‍ അഭിമാനിക്കേണ്ടതുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരേ ആരുടെയെങ്കിലും വിരലുകളോ കൈയ്യോ ഉയര്‍ന്നാല്‍ ഒന്നുകില്‍ അത് തല്ലിയൊടിക്കുകയോ അല്ലെങ്കില്‍ വെട്ടിമാറ്റുകയോ ചെയ്യും. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദി വേദിയിലിരിക്കെയാണ് എം.പി കൊലവിളി നടത്തിയത്.
അതേസമയം സംഭവം വിവാദമായതോടെ താന്‍ നടത്തിയ പരാമര്‍ശം ആലങ്കാരികമായി പറഞ്ഞതാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. രാജ്യത്തിന്റെ അഭിമാനമായ മോദിയെ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് കാണിക്കുന്നതിനാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."