HOME
DETAILS
MAL
നസീര്‍ വധം: ബി.ജെ.പി പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
August 14 2016 | 20:08 PM
ഈരാറ്റുപേട്ട: സി.പി.എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എം നസീറിന്റെ വധ കേസ് അന്വേഷിക്കുന്ന പൊലിസ് നീതി നടപ്പാക്കേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ട പൊലിസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. എം.ഇ.എസ് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലിസ് സ്റ്റേഷന് കവാടത്തില്‍ പൊലിസ് തടഞ്ഞു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു വി.സി അജികുമാര്‍, അഡ്വ.കെ.പി സനല്‍കുമാര്‍, കെ.സി മധു, രാജേഷ് പാറയ്ക്കല്‍, കെ.വി നാരായണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."