ഡല്‍ഹിയിലെ നിശബ്ദ കൊലയാളി
' ഈ പുക ഡല്‍ഹിയിലെ നിശബ്ദ കൊലയാളിയാണ്. വരും കാലങ്ങളില്‍ ഇവ മനുഷ്യശരീരത്തിന് മാരക പ്രത്യാഘാതങ്ങള്‍ വരുത്തി വയ്ക്കും' ഇത് പറയുന്നത് മറ്റാരുമല്ല, ഡല്‍ഹിയിലെ പോഷ് മാക്‌സ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ ചീഫും പള്‍മനോളജി വിഭാഗം തലവനുമായ പ്രശാന്ത് സക്‌സേനയുടെ വാക്കുകളാണിത്. പറഞ്ഞു വരുന്നത് ഡല്‍ഹിയെ ഒന്നടങ്കം മൂടിയ വിഷപ്പുകയെക്കുറിച്ചും.
കടപ്പാട്: അല്‍ജസീറ
'ഈ മാസാരംഭത്തില്‍ തന്റെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ 25 ശതമാനവും ഒ.പിയില്‍ 25 ശതമാനവും രോഗികളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവിടുത്തെ സ്ഥിതി ഞങ്ങളെ സംബന്ധിച്ച് നിയന്ത്രണാതീതമാണ്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ഞങ്ങളുടെ കൈകളില്‍ നില്‍ക്കുമെന്ന് കരുതുന്നില്ല' ആശുപത്രി തിരക്കുകള്‍ക്കിടയില്‍ പ്രശാന്ത് പറയുന്നു.
വിഷപ്പുക മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ കിടക്കകളോ നെബുലൈസറുകളോ ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. പുക പൂര്‍ണമായും നീങ്ങുന്നത് വരെ പുറത്തിറങ്ങരുതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലോകത്ത് തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമാണ് ന്യൂഡല്‍ഹി. കൂടാതെ ഡല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വഷളാവുകയാണ്. ഇവിടെ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുകയും വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിഷപ്പുകയും മറ്റും ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.
ഡല്‍ഹിയില്‍ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് നഗരത്തിലെ സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ്.
വിഷപ്പുക വൃക്ക,കിഡ്‌നി,ഹൃദയം എന്നിവയെയാണ് കൂടുതലായും ബാധിക്കുന്നത്. അതിനാല്‍ തന്നെ വൃക്കരോഗികളുടെയും ഹൃദ്രോഗികളുടെയും അളവ് വര്‍ധിക്കാന്‍ തുടങ്ങി.
2015ല്‍ ഇന്ത്യയില്‍ അഞ്ചുലക്ഷത്തോളം ആളുകളാണ് ഇതുപോലെ കാലംതെറ്റിയെത്തിയ കാലാവസ്ഥയില്‍ മരണമടഞ്ഞത്.
വിട്ടുമാറാത്ത ചുമ,ആസ്തമ,ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ മൂലം നിരവധി പേരാണ് ദിനേന ഡല്‍ഹിയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നത്.
ഉത്തരേന്ത്യക്ക് പുറമേ പാകിസ്താനിലെയും സാധാരണ ജീവിതത്തെ കാലാവസ്ഥാ മാറ്റം ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെയും പാകിസ്താനിലെയും നിരവധി വിമാനസര്‍വിസുകള്‍ പുകയും മഞ്ഞും മൂലം റദ്ദാക്കി.
'എനിക്ക് ശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. നല്ല ചുമയുമുണ്ട്. ഞാനൊരു ആസ്തമ രോഗി കൂടിയാണിന്ന്. എന്റെ വീട്ടിലെ രണ്ട് സ്‌റ്റെപ് കയറാന്‍ ഇന്ന് എന്നൊക്കൊണ്ടാവുന്നില്ല. എന്റെ വൃക്കകള്‍ തകരാറിലായപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്'. ചികിത്സക്കെത്തിയ 55ഉകാരനായ അയോധ്യ പ്രസാദ് പറയുന്നു.
ഹൈഎന്‍ഡ് ആശുപത്രിക്ക് സമീപമുള്ള വാല്‍മീകി മൊഹല്ലക്കിലെ ചേരിയില്‍ താമസിക്കുന്ന 14ഉകരാനായ രാഹുല്‍ സിങും ഇതേ പ്രശ്‌നം നേരിടുകയാണ്. തങ്ങളുടെ വീട്ടില്‍ എയര്‍ ഫില്‍ട്ടര്‍ വാങ്ങിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഭക്ഷണത്തിനു പോലും വകയില്ലാതെ അലയുമ്പോള്‍ ഞങ്ങളെങ്ങനെ എയര്‍ ഫില്‍ട്ടര്‍ വാങ്ങുമെന്ന് ചോദിച്ച് നെടുവീര്‍പ്പിടുകയാണ് രാഹുലിന്റെ മാതാവ് ദിവ്യ.
സമീപത്തെ വീടുകളില്‍ വീട്ടുജോലിക്ക് പോയാണ് ദിവ്യ കുടുംബം പുലര്‍ത്തുന്നത്.
ഞങ്ങളുടെ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഒരു പത്രമാധ്യമങ്ങളും തയാറാകുന്നില്ലെന്നും അവര്‍ക്കെല്ലാം അവരുടേതായ താല്‍പര്യങ്ങളുണ്ടെന്നും ദിവ്യ പറയുന്നു. വിഷപ്പുകയെത്തുടര്‍ന്ന് പുറംജോലി ചെയ്യുന്ന നിരവധി പേരാണ് ഡല്‍ഹിയില്‍ തങ്ങളുടെ ജോലി രാജി വച്ചത്.
എന്നാല്‍, ജോലി പോയാല്‍ അന്നം മുട്ടും എന്നുള്ളത് കൊണ്ട് രണ്ടും കല്‍പിച്ച ജോലി ചെയ്യുന്ന ധാരാളം പേരെയും ഡല്‍ഹിയില്‍ കാണാം.
'വിഷപ്പുക ശ്വസിച്ച് ജോലി ചെയ്യുക എന്നത് ദുഷ്‌കരമാണ്. ജോലിക്ക് പോയില്ലെങ്കില്‍ ഞങ്ങളെങ്ങനെ ഭക്ഷണം കഴിക്കും? മലിനീകരണം ഞങ്ങളെ സാവധാനം കൊല്ലുന്നു. പക്ഷേ പട്ടിണി ഞങ്ങളെ അതിവേഗം കൊല്ലുന്നു'. അന്‍പതുകാരനായ രാധ ശ്യാം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."