HOME
DETAILS
MAL
മേയര്‍ വി.കെ പ്രശാന്ത് ആശുപത്രി വിട്ടു
backup
November 23 2017 | 01:11 AM
തിരുവനന്തപുരം: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മേയര്‍ അഡ്വ. വി.കെ പ്രശാന്തിനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക്സ്, സര്‍ജറി, മെഡിസിന് വിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം കൂടി ആരോഗ്യനില പരിശോധിച്ച ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
രണ്ടാഴ്ചത്തെ വിശ്രമമാണ് മേയര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴുത്തിലെ കോളറും കാലിലെ ബാന്റേജും രണ്ടാഴ്ച തുടരണം. വേദന സംഹാരികളും ആന്റിബയോട്ടിക് മരുന്നുകളും ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."