പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ വകഞ്ഞുമാറ്റി വേമോം പാടം കതിരണിഞ്ഞു
മാനന്തവാടി: പ്രതിസന്ധിയുടെ കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റി വയനാടിന്റെ നെല്ലറ ഇക്കുറിയും പച്ചപ്പണിഞ്ഞ് വിളവെടുപ്പിന് പാകമായി.
വേമോം പാടത്ത് 350 ഹെക്ടറില്‍ വ്യാപിച്ച കിടക്കുന്ന നെല്‍കൃഷിയാണ് വിളവെടുപ്പിന് പാകമായിരിക്കുന്നത്.
കാലവര്‍ഷം ശക്തമാകേï ജൂണ്‍-ജൂലൈ മാസങ്ങളില്‍ വേïത്ര മഴ ലഭിക്കാത്തത് ജില്ലയിലെ മറ്റിടങ്ങളിലെ പോലെ വേമോം പാടത്തേയും ബാധിച്ചിരുന്നു.
ഉറവയായി ലഭിച്ച കുറഞ്ഞ ജലം ഉപയോഗപ്പെടുത്തിയാണ് ഈ വര്‍ഷം ഇവിടെ കൃഷിയിറക്കിയത്. പ്രവചനങ്ങള്‍ തെറ്റിച്ച് ഇത്തവണയും മഴമാറി നിന്നതാണ് നെല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
വിത്ത് വിതയ്‌ക്കേï സമയത്ത് ജില്ലയില്‍ ആവശ്യത്തിന് മഴ ലഭിച്ചതേയില്ല.
നെല്‍കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനിടെ ജല ലഭ്യത കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു.
നെല്‍കൃഷിയെപ്പോലും ഇല്ലാതാക്കുന്ന രീതിയിലുള്ള കാലാവസ്ഥമാറ്റത്തില്‍ ഏറെ ആശങ്കയോടെയാണ് കര്‍ഷകര്‍ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്.
എന്നാല്‍ മഴക്കുറവിനേയും തുടര്‍ന്നുïായ പ്രതിസന്ധികളേയും അതിജീവിച്ച് വേമോം പാടം ഇപ്പോള്‍ വിളവെടുപ്പിന് പാകമായിരിക്കുകയാണ്.
പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതോടൊപ്പം ഉല്‍പാദനശേഷി കൂടുതലുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചും കൃഷിയിറക്കിയിട്ടുï്.
പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷിയിറക്കിയവര്‍ക്ക് വിവിധ രോഗങ്ങളും കീടങ്ങളുടെ ആക്രമണവും തിരിച്ചടിയായിട്ടുï്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നെല്ലിന് കുലവാട്ടം രോഗം കïെത്തിയിട്ടുï്. രോഗം കാരണം തൃശ്ശിലേരിയില്‍ പത്തേക്കറോളം കൃഷിയിലെ കതിര്‍ കൊഴിഞ്ഞു പോയി. വെള്ളമുï കൃഷിഭവന്റെ കീഴിലെ കൊമ്മയാട് പാടശേഖരത്തിന്റെ കീഴിലെ പത്തേക്കറോളം വയലില്‍ മഹാമായ വിത്ത് ഉപയോഗിച്ചു കൃഷിചെയ്ത നെല്ല് ഉണങ്ങി നശിക്കുകയും ചെയ്തിരുന്നു. കൂടാതെ പട്ടാള പ്പുഴു തുടങ്ങിയ കീടങ്ങളുടെ ആക്രമണവും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. വിളവെടുക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രതിക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."