സ്ത്രീകള്‍ക്കു മാത്രമായി സഊദിയില്‍ മുന്‍സിപ്പല്‍ ഓഫിസ്
ജിദ്ദ: പൂര്‍ണ്ണമായും സ്ത്രീകള്‍ക്കു മാത്രമായി സഊദി മുന്‍സിപ്പല്‍ ഓഫിസ് സ്ഥാപിക്കുന്നു. രാജ്യത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മദീനയിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ മുന്‍സിപ്പല്‍ ഓഫിസ് ആരംഭിക്കുക.
വനിത മുന്‍സിപ്പല്‍ ഓഫിസില്‍ നഗരസഭയിലെ എല്ലാ സേവനങ്ങളും ലഭ്യമാകും. പൂര്‍ണ്ണമായും വനിതാവല്‍കരിച്ചുകൊണ്ടുള്ള ഒരു സര്‍ക്കാര്‍ ഓഫിസ് സഊദിയില്‍ ഇതാദ്യമാണ്. ഓഫിസിലെ ജീവനക്കാരെല്ലാം വനിതകളായിരിക്കും. രാജ്യത്തെ സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍സിപ്പല്‍ ഓഫിസ് വനിതാവല്‍കരിക്കുന്നത്.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ സഊദിയില്‍ ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്.
ദേശീയ പരിവര്‍ത്തന പദ്ധതി, വിഷന്‍ 2030 എന്നിവ വഴി സ്ത്രീകള്‍ക്കു കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിന് വിവിധ തരത്തിലുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനമായതിനാലാണ് മുന്‍സിപ്പല്‍ ഓഫീസിനെ വനിതാവല്‍കരിക്കുന്നത്. മദീനയ്ക്കു പുറമെ മറ്റ് പ്രിവിശ്യകളിലേക്കും വനിത മുന്‍സിപ്പല്‍ ഓഫീസ് സജീവമാക്കുമെന്നും അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."