ശശികലക്ക് തിരിച്ചടി; രണ്ടില ചിഹ്നം ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തിന്
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ രണ്ടില ചിഹ്നത്തിനായുള്ള ഏറ്റുമുട്ടലില്‍ ശശികല പക്ഷത്തിന് തിരിച്ചടി. യഥാര്‍ഥ അണ്ണാ ഡി.എം.കെ എടപ്പാടി പളനിസാമി-ഒ. പനീര്‍ശെല്‍വം പക്ഷമാണെന്ന് വ്യക്തമാക്കി പാര്‍ട്ടി ചിഹ്നമായ രണ്ടില അവര്‍ക്ക് നല്‍കികൊണ്ട് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടതോടെ ശശികലക്കും സംഘത്തിനും മറ്റൊരാഘാതമാണ് ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഒ.പി.എസും-ഇ.പി.എസും ലയിച്ചതോടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശശികലക്കും മരുമകന്‍ ടി.ടി.വി ദിനകരനും പാര്‍ട്ടിയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്. ജയലളിതയുടെ മരണശേഷം പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ജയിലഴിക്കുള്ളിലായതും മുതലെടുത്തുകൊണ്ടാണ് ഒ.പി.എസും ഇ.പി.എസും രാഷ്ട്രീയത്തില്‍ ശക്തിപ്രാപിച്ചത്.
അടുത്ത് നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തിന് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടി ചിഹ്നം ലഭിച്ചത് വലിയ നേട്ടമായിട്ടാണ് അണ്ണാ ഡി.എം.കെ നേതാക്കള്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."