HOME
DETAILS
MAL
ട്രെയിനില്‍ നിന്ന് വീണ് അജ്ഞാത സ്ത്രീ മരിച്ചു
backup
August 14 2016 | 20:08 PM
കരുനാഗപ്പള്ളി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുംവീണു അജ്ഞാത സ്ത്രീ മരിച്ചു. ഏകദേശം നാല്‍പത്തിയഞ്ച് വയസ് പ്രായം വരും. ചുവന്ന നിറത്തിലുള്ള സാരിയും വെള്ള ബ്ലൗസുമാണ് വേഷം. കറുപ്പ് നിറമാണ്. തമിഴ്‌നാട് സ്വദേശിനിയാണന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെ കരുനാഗപ്പള്ളി റെയിവേ സ്റ്റേഷന്‍ പരിധിയില്‍ കല്ലുകടവ് ഓവര്‍ ബ്രിജിന് സമീപത്താണ് ഇവര്‍ ട്രെയിനില്‍ നിന്നു വീണത്. ഗുരുതരാവസ്ഥയിലായ ഇവരെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍. കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."