HOME
DETAILS

വാക്ക്, ഒരു വെറും വാക്കല്ല

  
backup
November 26 2017 | 02:11 AM

word-not-only-word-poem

വാക്ക്,
ഒരു വെറും വാക്കല്ല.
വാക്കെന്നു
കേള്‍ക്കുമ്പോള്‍ അ അമ്മയായും
ആ ആനയായും വരും.
ഇ ഈയും ഉ ഊയും കഴിഞ്ഞ്
ഋ ഋഷിയായി തപസു ചെയ്തിരിക്കും..
അം.. അ എന്നൊരു വിഷാദത്തില്‍
അക്ഷരമാലപ്പാട്ടു തീരും.
വാക്കെന്നു കേള്‍ക്കുമ്പോള്‍
ഒരായിരം
ഇടിമിന്നലുകള്‍
ഒരുമിച്ചാകാശം ഭേദിയ്ക്കും.
ഒരു നൂറു കൊടുങ്കാറ്റുകള്‍
ഭ്രാന്തിളകിയെത്തും.
ഒരില രണ്ടിലയായി മൂന്നായി
ഇലമുളച്ചികളായിപ്പെരുകും..
തോരാത്തൊരു പെരുമഴ
മഴ മഴയെന്നെന്നെ
ഒരായുഷ്‌ക്കാലം
നനയ്ക്കും.
വാക്കെന്നു കേള്‍ക്കുമ്പോള്‍
ഞാന്‍ നിന്നെയോര്‍ക്കും.
വയലറ്റ് മഷി മണക്കുന്ന
ചരിഞ്ഞ അക്ഷരങ്ങളോര്‍ക്കും.
കാറ്റില്‍ ചെറിയ പൂക്കള്‍
അടര്‍ന്നു വീഴുംപോലെ
നീ അക്ഷരങ്ങളായി
എന്റെ മറുവാക്ക്
കാത്തുകിടക്കും.
മങ്ങിയ ചില്ലിലൂടെ
ഞാനാകാശം നോക്കി നില്‍ക്കും.

വാക്കെന്നു കേള്‍ക്കുമ്പോള്‍
ഉള്ളിലൊരു വെടിയൊച്ച
മുഴങ്ങും.
വാക്കെന്നു പേരുള്ളൊരാളപ്പോള്‍
ഒരു ഞരക്കവുമില്ലാതെ
ഒരു കരച്ചിലുമില്ലാതെ
ഒരു നിഷേധവുമില്ലാതെ
ചുവപ്പു നിറമാകും.
വാക്കുകളെ പിന്തുടരുന്ന
വെടിയുണ്ടകളുടെ
പേരെല്ലാം ഭീരു
എന്നാണെന്നയാളുടെ
കവിമൊഴി
കവിമൊഴി തന്നെ മരണമൊഴി.
പ്രേത പരിശോധനയുടെ
റിപ്പോര്‍ട്ടിലാകെ
വാക്ക്.. വാക്ക്..
ശരീരമാകെ,
ഉള്ളാകെ, പുറമാകെ വാക്ക്..
വെടിയുണ്ട തറച്ച
ഒരൊറ്റ വാക്കുണ്ടായിരുന്നു
അയാള്‍ക്കുള്ളില്‍.
അതെന്താണെന്ന്
എത്ര ചികഞ്ഞും
കിട്ടുന്നില്ലെന്നു
പ്രേത പരിശോധനാവിദഗ്ധര്‍
ഭ.. ഭ... എന്നു മാത്രം
ഭാരതമെന്നാണോ
ഭാഗ്യമെന്നാണോ
ഭാ.. എന്നൊരാട്ടോ
ഒരു തീര്‍ച്ചയുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago