പാരമ്പര്യം വിളിച്ചോതി പ്രവൃത്തി പരിചയ മേള
കോഴിക്കോട്: പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന തത്സമയ മത്സരങ്ങള്‍ പാരമ്പര്യമായ കരവിരുത് വിളിച്ചോതുന്നതായി. ചിരട്ട, മുള, ഓല, ചൂടി എന്നിവ കൊണ്ടുള്ള നിരവധി ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മിച്ചത്.
അല്‍പം ചിരട്ടപ്പൊടിയും പശയും വിദ്യാര്‍ഥികളുടെ കരവിരുതും ചേര്‍ന്നപ്പോള്‍ ചിരട്ടയില്‍ രൂപം കൊണ്ടത് മത്സ്യം, തെങ്ങ് തുടങ്ങിയ നിരവധി അലങ്കാരവസ്തുക്കളാണ്.
എന്നാല്‍ പഴമയില്‍ പുതുമ കണ്ടെത്തിയായിരുന്നു ഓല കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ മേളയെ ആകര്‍ഷിച്ചത്.
ഓലകള്‍ക്ക് നിറം നല്‍കിയും മറ്റും ഉല്‍പന്നങ്ങളില്‍ വൈവിധ്യമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ചത് നിറപ്പകിട്ടാര്‍ന്ന ചെറുതും വലുതുമായ കൂട്ടകളും പായകളുമായിരുന്നു.
മുളയുല്‍പന്ന നിര്‍മാണത്തില്‍ അന്യംനിന്ന് പോകുന്നതും ആദിവാസികള്‍ക്കിടയിലുള്ളതുമായ വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ശ്രദ്ധയാകര്‍ച്ചു. പാവ നിര്‍മാണത്തില്‍ ഗാന്ധി മുതല്‍ വ്യത്യസ്തങ്ങളായ കലാരൂപങ്ങള്‍ വരെ രൂപം കൊണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."