കടല്‍പക്ഷി സര്‍വേ: 150ലധികം പുതിയ കടല്‍പക്ഷികളെ കണ്ടെത്തി
പൊന്നാനി : പക്ഷിനിരീക്ഷകരുടെ നേതൃത്യത്തിലുള്ള ഒരു സംഘം നടത്തിയ കടല്‍പക്ഷി സര്‍വേ പൂര്‍ത്തിയായി. തൃശൂര്‍ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ സഹായത്തോടെ എട്ടോളം സംഘടനകളും സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ 40പേരടങ്ങുന്ന സംഘമാണ് ചാവക്കാട് കടപ്പുറത്ത് നിന്നും കടലിലേക്ക് പക്ഷികളെത്തേടി യാത്ര നടത്തിയത്. സര്‍വേയില്‍ 150 ല്‍ പരം പുതിയ കടല്‍പക്ഷികളെ കണ്ടെത്തി .
ഇന്ത്യന്‍ തീരങ്ങളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത 50ഓളംപുതിയ ഇനം പക്ഷികളെയാണ് കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയതെന്ന് സംഘം പറയുന്നു . കടല്‍ത്തീരങ്ങളില്‍ അപൂര്‍വമെന്നു കരുതിയിരുന്ന പല പക്ഷികളും കടലില്‍നിന്നും 100200മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ സര്‍വസാധാരണമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞതായി സംഘത്തിന് നേതൃത്വം കൊടുക്കുന്ന പ്രശസ്ത പക്ഷിനിരീക്ഷകനായ നമീര്‍ പറഞ്ഞു . ലോകത്തില്‍ വച്ചേറ്റവും വംശനാശഭീഷണി നേരിടുന്ന പക്ഷി കുടുംബങ്ങളില്‍ ഒന്നാണ് കടല്‍പക്ഷികള്‍. മറ്റുള്ളവയെ അപേക്ഷിച്ച് വളെരെ വേഗത്തിലാണ് ഇവയുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 60കൊല്ലം കൊണ്ട് 70 ഇനം പക്ഷികള്‍ക്ക് നാശം സംഭവിച്ചതായി 2012ല്‍ പുറത്തു വന്നിട്ടുള്ള പഠനങ്ങള്‍ കാണിക്കുന്നു. അറബിക്കടലിലൂടെ 40 കിലോമീറ്ററോളം പടിഞ്ഞാറോട്ട് സഞ്ചരിച്ച് 10 ഇനങ്ങളിലായി 150ല്‍പ്പരം കടല്‍പക്ഷികളെയാണ് സംഘം ഈ യാത്രയില്‍ കണ്ടെത്തിയത് .
80ഓളം കരണ്ടിവാലന്‍ സ്‌കുവകളെയും 20ഓളം മുള്‍വാലന്‍ സ്‌കുവകളെയും , ഒരു വാലന്‍ സ്‌കുവയെയും ഒറ്റയാത്രയില്‍ത്തന്നെ കണ്ടെത്താനായെന്ന് സര്‍വേ സംഘം പറയുന്നു . കൂടാതെ കറുത്ത കടല്‍ആള , തവിടന്‍ കടല്‍ആള , വലിയ കടല്‍ആള എന്നിവയെയും കണ്ടെത്തുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."