ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി സ്വതന്ത്രനായി മത്സരിക്കും
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ബനാസകാന്ത ജില്ലയിലെ വഡഗാം നിയമസഭാ മണ്ഡലത്തില്‍ നിന്നാവും മേവാനി ജനവിധി തേടുക. ട്വിറ്ററിലൂടെയാണ് താന്‍ മത്സരിക്കുന്ന കാര്യം മേവാനി വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വഡഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവതിയുമാണ് മത്സരിക്കുന്നത്.
Friends, I m contesting from Vadgam-11 seat of Banaskantha district of Gujarat as an independent candidate. We shall fight, we shall win.
— Jignesh Mevani (@jigneshmevani80) November 27, 2017
നേരത്തെ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാവും തങ്ങളുടെ ലക്ഷ്യമെന്നാണ് മേവാനി പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."