ബോട്ട് മുങ്ങി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കാണാതായി
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട്മുങ്ങി മത്സ്യബന്ധനത്തിനു പോയ 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് സംഭവം.
കാണാതായ ബോട്ടില്‍ പതിനേഴു പേരാണ് ഉണ്ടായിരുന്നത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച മത്സ്യബന്ധനത്തിനു പോയ ഇവരുടെ ബോട്ട് മുങ്ങുകയായിരുന്നു.
രണ്ടു നാവികസേനാ കപ്പലുകളും ഒരു പട്രോളിങ് വിമാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയതായി കോസ്റ്റ്ഗാര്‍ഡാണ് അറിയിച്ചത്.പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സുന്ദര്ബന്സില്നിന്ന് എഴുപതു കിലോമീറ്റര്‍ വടക്കാണ് ബോട്ടു മുങ്ങിയത്.
കടല്‍ പ്രക്ഷുബ്ദമായിരുന്നതായി കപ്പല്‍ സന്ദേശത്തിലുണ്ട്. അതേസമയം, ഈ മാസം ആദ്യം മുതല്‍ ഇവിടെ 22 മത്സ്യബന്ധന ബോട്ടുകള്‍ കാണാതായിരുന്നതായി വാര്‍ത്തയുണ്ട്. ഇതില്‍ 20 ബോട്ടുകള്‍ പിന്നീട് കണ്ടെടുത്തു.
ഇവയിലുണ്ടായിരുന്ന മുന്നൂറോളം മത്സ്യത്തൊഴിലാളികളില്‍ 254 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തിരച്ചിലിന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനു പുറമെ ബംഗ്ലാദേശ് പൊലിസും കോസ്റ്റ്ഗാര്‍ഡും സഹകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."