സഊദിയില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഓണ്‍ലൈന്‍ വഴി മാത്രം
റിയാദ്: സഊദിയിലേക്കുള്ള വീട്ടുവേലക്കാരുടെ റിക്രൂട്ട്മെന്റ് ഇനി ഓണ്‍ലൈന്‍ വഴി മാത്രം. വീട്ടുതൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാറുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വീട്ടുജോലിക്കാരുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. തൊഴില്‍ മന്ത്രാലയം നേരത്തെ ആരംഭിച്ച 'മുസാനിദ് ' ഓണ്‍ലൈന്‍ സംവിധാനം പരിഷ്കരിച്ചുകൊണ്ടണ്ടാണ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നത്.
വിസക്ക് അപേക്ഷിക്കുന്നതു മുതലുള്ള വിവിധ ഘട്ടങ്ങളെ ഇതു പ്രകാരം ഓണ്‍ലൈന്‍ വഴിയായിരിക്കും നടക്കുക. ഏജന്‍സിയെ തിരഞ്ഞെടുക്കല്‍, വിവിധ തൊഴില്‍ കരാറുകളില്‍ അനുയോജ്യമായതു തിരഞ്ഞെടുക്കല്‍, റിക്രൂട്ടിങ്ങിന്റെ ഇനം നിര്‍ണയിക്കല്‍, സര്‍വിസുകളുടെ പണമടക്കല്‍ എന്നിവ ഓണ്‍ലൈനിലൂടെ സാധ്യമാകും.
ഏജന്‍സിയും തൊഴിലുടമയും തമ്മില്‍ ഉണ്ടണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും കാലതാമസം ഒഴിവാക്കാനും എല്ലാ പ്രശ്നത്തിലും സുതാര്യമായ തീരുമാനത്തിലെത്താനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയുമെന്നാണു കരുതുന്നത്. തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ www.musaned.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുകയെന്നു തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."