ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിനെ ക്ഷണിച്ച് കുവൈത്ത്, സ്വീകരിച്ചു
ദോഹ: ഖത്തറിനെതിരെ ഉപരോധം നിലില്ക്കുമ്പോഴും കുവൈത്തില്‍ നടക്കുന്ന ഉച്ചകോടിക്കു ക്ഷണം അയച്ചുകൊണ്ട് കുവൈത്ത് ഗള്‍ഫ് രാജ്യങ്ങളെ ഒരേ വേദിയിലിരുത്താന്‍ ശ്രമം തുടരുന്നു. ഡിസംബര്‍ 5,6 തിയ്യതികളിലാണ് 38ാമത് ഗള്‍ഫ് രാഷ്ട്ര ഇച്ചകോടിക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നത്.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് കുവൈത്ത് ഭരണാധികാരി ഷെയ്ക്ക് സബാ അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണം ഖത്തര്‍ ഭരണാധികാരി ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്താനിക്കു ലഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ കുവൈത്ത് അംബാസിഡര്‍ ഹഫീസ് മുഹമ്മദ് സാലെം അല്‍ അജ്മിയാണ് ക്ഷണക്കത്ത് അമീറിന് കൈമാറിയത്. ഖത്തര്‍ ഉള്‍പ്പെടെ ആറു രാജ്യങ്ങളുടെ സഖ്യമാണ് ഗള്‍ഫ് രാഷ്ട്ര സഹകരണ കൗണ്‍സില്‍ (ജി.സി.സി).
ഖത്തറിനെതിരെ മൂന്നു ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉപരോധത്തെത്തുടര്‍ന്നു ഗള്‍ഫ് ഉച്ചകോടി നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് നിരന്തരമായി ശ്രമം നടത്തുന്നതിനിടയില്‍ ഗള്‍ഫ് രാഷ്ട്ര ഭരണാധികാരികളെ ഒന്നിച്ചിരുത്താനാണ് ഗള്‍ഫ് ഉച്ചകോടിയുമായി മുന്നോട്ടു പോകാന്‍ കുവൈത്തിന്റെ നീക്കം.
കുവൈത്തിന്റെ ക്ഷണം ഖത്തര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നു ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ നേരത്തെ പ്രസ്താവിച്ചിരുന്നു. 1981ല്‍ ജി.സി.സി രൂപികരണമായത് മുതല്‍ എല്ലാ വര്‍ഷവും ഉച്ചകോടി മുടങ്ങാതെ നടന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളും അറബ് രാജ്യങ്ങളും അഭീമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉച്ചകോടിയിലാണ് ചര്‍ച്ച ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."