HOME
DETAILS
MAL
യു.പിയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
backup
December 01 2017 | 02:12 AM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്പൂരിനടുത്ത ബില്ഹോറില് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടു.
ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദി ദിനപത്രത്തിന്റെ ലേഖകന്‍ നവീന്‍ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ആരോപിച്ചു.
മാധ്യമപ്രവര്ത്തകര്ക്കുനേരെയുണ്ടാകുന്ന ആക്രണത്തില്‍ 186 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136ാമത്തെ സ്ഥാനത്താണ്. മോദിയുടെ ദേശീയവല്ക്കരണവും വളര്‍ന്നുവരുന്ന സ്വയം സെന്‍സര്‍ഷിപ്പുമാണ് ഇത്തരം ആക്രമണത്തിന് കാരണമെന്ന് ഇതുസംബന്ധിച്ച് വേള്‍ഡ് പ്രസ് ഫ്രീഡം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."