
ഓഖി: കടലില്‍ കുടുങ്ങിയത് 168 മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ കടലില്‍ കുടുങ്ങിയത് 168 മത്സ്യത്തൊഴിലാളികള്‍. ഇതില്‍ 107 പേര് തിരുവനന്തപുരത്തുനിന്നുള്ളവരാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കടലില്‍ കുടുങ്ങിയ 218 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ക്കൊപ്പം നേവിയും എയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. നാവിക സേനയുടെ അഞ്ച് യുദ്ധക്കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
#HADR IN Dornier ac takes off from Kochi for #SAR ops underway off Kerala coast in the same of #CycloneOckhi pic.twitter.com/CdqdjmUDCr
— SpokespersonNavy (@indiannavy) December 2, 2017
കടല്‍ ക്ഷോഭത്തില്‍പ്പെട്ട 40 പേര് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. രതീഷ് ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലാണ്. തലയ്ക്കകത്തുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് പൂന്തുറ സ്വദേശി മൈക്കിളിനെ (42) ഇന്നലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മൈക്കിള്‍ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ എന്നിവരെ മെഡിക്കല്‍ ഐ.സി.യു.വിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വാര്‍ഡ് 22ല്‍ 16 പേരും, വാര്‍ഡ് 9ല്‍ 10 പേരും, വാര്‍ഡ് 18ല്‍ 8 പേരുമാണ് ചികിത്സയിലുള്ളത്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവര്‍ക്കെല്ലാവര്‍ക്കും പരിശോധനകളും ഭക്ഷണവും ഉള്‍പ്പെടെ എല്ലാം സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.
മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന, സേവ്യര്‍ ലൂയിസ് (57) പൂന്തുറ, ക്രിസ്റ്റി സില്വദാസന് (51) പൂന്തുറ എന്നിവരുടെ മൃതദേഹങ്ങള്‍ രാത്രി വൈകി പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്രയും വേഗം മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉള്ളവര്‍
1. എഡ്മണ്ട് (50) പൊഴിയൂര്‍
2. മൈക്കിള്‍(42) പൂന്തുറ
3. റെയ്മണ്ട് (60) പൂന്തുറ
4. ജോണ്സണ് (29) പൂന്തുറ
5. ജോസ് (48) അടിമലത്തുറ
6. ബെന്‍സിയര്‍ (51) അടിമലത്തുറ
7. കാര്‍ലോസ് (65) അഞ്ചുതെങ്ങ്
8. ക്ലാരന്‍സ് (57) അടിമലത്തുറ
9. ബിയാട്രസ് (58) പുത്തന്‍ തോപ്പ്
10. വര്‍ഗീസ് (41) തേങ്ങപട്ടണം
11. വര്‍ഗീസ് (31) അടിമലത്തുറ
12. ബിജുദാസ് (30) അടിമലത്തുറ
13. മാര്ട്ടിന് (33) അടിമലത്തുറ
14. സൈമണ്‍ (53) പൂന്തുറ
15. ജോസഫ് (54) പൂത്തുറ
16. സൂസപാക്യം (59) പൂന്തുറ
17. സാലോ (34) പൂത്തുറ
18. മാര്‍സിലിന്‍ (56) പൂത്തുറ
19. ധനുസ്പര്‍ (41) കന്യാകുമാരി
20. ജഗന് (42) തൂത്തുക്കുടി
21. രാജു (42) പള്ളവിള
22. അജ്ഞാതന്‍ ((പുരുഷന്)
23. രതീഷ് (30) പുല്ലുവിള
24. ജോണ്സണ് (42) മുട്ടം
25. വില്‍ഫ്രെഡ് (48) പുല്ലുവിള
26. റ്റൈറ്റസ് (56) പൂവാര്‍
27. ബോസ്കോ (41) പൂവാര്‍
28. സൈറസ് (51) പൂവാര്‍
29. ദേശി ദേവൂസ് (31) പൂന്തുറ
30. ആന്റണി (42) പൂവാര്‍
31. സെല്വയ്യന് (40) പൂവാര്‍
32. ഡെല്ഫണ് (48) പൂന്തുറ
33. മറിയ ജോണ്‍ (56) പൂന്തുറ
34. ദേവദാസ് (56) പൂന്തുറ
35. ലൂക്കോസ് (57) കൊല്ലങ്കോട്
36. തോമസ് ഡേവിഡ് (32) അടിമലത്തുറ
37. സുനില്‍ (35) പൂന്തുറ
38. ആന്റണി (35) പൂന്തുറ
39. പനിയടിമ (55) പൂന്തുറ
40. സൈമണ്‍ (45) പൂന്തുറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 4 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 4 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 4 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 4 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 4 days ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 4 days ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 4 days ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 4 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 4 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 4 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 4 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 4 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 4 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 4 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 4 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 4 days ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 4 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 4 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 4 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 4 days ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 4 days ago