HOME
DETAILS
MAL
പ്രതിരോധമന്ത്രി ഇന്ന് കേരളത്തില്‍
backup
December 03 2017 | 06:12 AM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എത്തുന്ന മന്ത്രി കന്യാകുമാരിയിലേക്ക് തീരദേശത്തുകൂടി റോഡുമാര്ഗമാകും പോവുക.
എത്ര മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി കിടക്കുന്നത് ഉള്‍പ്പടെയുള്ള കന്യാകുമാരിയിലെ സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തും. തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേന സജ്ജമായിരിക്കുകയാണ്. നാവികസേനയും വ്യോമസേനയും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."