ഇന്ത്യക്ക് ഓരോ വര്‍ഷവും നഷ്ടപ്പെടുന്നത് 1,600 സൈനികരെ
ന്യൂഡല്‍ഹി: യുദ്ധത്തിലല്ലാതെ ഇന്ത്യയ്ക്ക് ഓരോ വര്‍ഷവും ശരാശരി 1,600 സൈനികരെ നഷ്ടപ്പെടുന്നതായി കണക്കുകള്‍. ആത്മഹത്യകളും റോഡപകടങ്ങളുമാണ് ഏറ്റവുമധികം ജവാന്മാരുടെ ജീവനെടുക്കുന്നത്.
ഓരോ വര്‍ഷവും ശരാശരി 350 സൈനികര്‍ അപകടങ്ങളില്‍ മരിക്കുന്നതായും 120 പേര്‍ ആത്മഹത്യ ചെയ്യുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനിങ്ങ് സമയത്തെ അപകടങ്ങള്‍, വൈറസ് രോഗങ്ങള്‍ എന്നിവയാണ് മറ്റു മരണ കാരണങ്ങള്‍. ഭീകരാക്രമണങ്ങളിലും നിയന്ത്രണരേഖയിലുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിലും കൊല്ലപ്പെടുന്നവരുടെ എണ്ണത്തിനേക്കാള്‍ കൂടുതലാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2014 മുതല്‍ മൂന്നു സേനാ വിഭാഗങ്ങളിലുമായി 6,500 സൈനികരെ ഇന്ത്യയ്ക്കു നഷ്ടമായി. ഇതില്‍ അധികവും കരസേനാംഗങ്ങളാണ്. യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ 12 മടങ്ങ് അധികം ആളുകളാണ് കരസേനയില്‍ മറ്റു കാരണങ്ങള്‍കൊണ്ടു മരിക്കുന്നത്.
ഷെല്ലാക്രമണം, പ്രത്യാക്രമണങ്ങള്‍, സൈനിക നടപടികള്‍ എന്നിവയില്‍ 2016ല്‍ 112 പേരാണ് മരിച്ചത്. എന്നാല്‍ 1,480 പേര്‍ മറ്റു കാരണങ്ങളാല്‍ മരണപ്പെട്ടു.
ഈ വര്‍ഷം ഇതുവരെ 80 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, മറ്റു കാരണങ്ങള്‍കൊണ്ടു മരിച്ചത് 1,060 പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."