HOME
DETAILS
MAL
പി.എസ്.ജിയുടെ കുതിപ്പിന് വിരാമം
backup
December 03 2017 | 21:12 PM
പാരിസ്: ഫ്രഞ്ച് ലീഗ് വണിലെ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ അപരാജിത കുതിപ്പിന് വിരാമം. എവേ പോരാട്ടത്തില്‍ പി.എസ്.ജിയെ സ്ട്രാസ്ബര്‍ഗ് 2-1ന് അട്ടിമറിച്ചു. 13ാം മിനുട്ടില്‍ സ്ട്രാസ്ബര്‍ഗ് മുന്നിലെത്തിയെങ്കിലും 42ാം മിനുട്ടില്‍ എംബാപ്പെ ഗോള്‍ മടക്കി. എന്നാല്‍ 65ാം മിനുട്ടില്‍ ബോകന്‍ നേടിയ ഗോളില്‍ കരുത്തന്‍മാരെ സ്വന്തം തട്ടകത്തില്‍ സ്ട്രാസ്ബര്‍ഗ് വീഴ്ത്തുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ മൊണാക്കോ 1-0ത്തിന് ആന്‍ജേഴ്‌സിനേയും നീസ് 3-1ന് മെറ്റ്‌സിനേയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."