HOME
DETAILS

ഹൈഡല്‍ ടൂറിസം; വികസന പ്രതീക്ഷയില്‍ മലയോര മേഖല എ.വി സുനില്‍കുമാര്‍

  
backup
August 14 2016 | 22:08 PM

%e0%b4%b9%e0%b5%88%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

കോഴിക്കോട്: ഇലക്ട്രിസിറ്റി ബോര്‍ഡിനു കീഴില്‍ നടപ്പാക്കുന്ന ഹൈഡല്‍ ടൂറിസം പദ്ധതി ജില്ലയിലെ മലയോര മേഖലയ്ക്കു പുതിയ വികസന പ്രതീക്ഷ നല്‍കുന്നു. ജില്ലയിലെ മലയോര മേഖലയായ ചക്കിട്ടപ്പാറ, കക്കയം, കൂരാച്ചുണ്ട്, പേരാമ്പ്ര പ്രദേശങ്ങളാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ 100 കിലോ മീറ്റര്‍ റോഡ് പ്രവൃത്തി, കക്കയം കണ്‍വന്‍ഷന്‍ സെന്റര്‍, ജല കേളി കേന്ദ്രങ്ങള്‍, ബാണാസുരയില്‍ ഗോള്‍ഫ് ക്ലബ്, പെരുവണ്ണാമുഴി തടാക യാത്രകള്‍, ഗോള്‍ഫ് കോഴ്‌സ്, കളിക്കളങ്ങള്‍, റോപ്പ് വേ, ജലവിനോദ കേന്ദ്രം, പദ്ധതി പ്രദേശത്ത് വെള്ളവും വൈദ്യുതിയും എത്തിക്കല്‍ തുടങ്ങിയവ പ്രദേശത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കും. 

രാത്രിയാത്രാ ദുരിതത്തിനും കൂടാതെ മലയോര മേഖലയില്‍ അനുഭവിക്കുന്ന വൈദ്യുതി ക്ഷാമത്തിനും ഇതോടെ പരിഹാരമാകും. ടൂറിസത്തിന്റെ ഭാഗമായി കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കുമെന്നതും പ്രദേശത്തുകാര്‍ക്ക് ആശ്വാസം നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 300 കോടിയുടെ കേരള ഹൈഡല്‍ ടൂറിസം പദ്ധതിക്കാണ് ഇപ്പോള്‍ രൂപരേഖ തയാറാക്കുന്നത്.
ബാണാസുര സാഗറില്‍ നിന്ന് കക്കയം ഡാമിലേക്കും അവിടെ നിന്ന് റോഡ് മാര്‍ഗവും റോപ്പ് വേ വഴിയും കക്കയം കരിയാത്തുംപാറ- പെരുവണ്ണാമുഴി ഭാഗത്തേക്കും കടന്നുപോകുന്ന പദ്ധതി മലബാറിലെ തന്നെ ഏറ്റവും വലിയ ടൂറിസം വികസന പദ്ധതിയായിരിക്കും. ഇതിന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ അനന്ത സാധ്യതകളും വര്‍ധിക്കുകയും പ്രദേശത്തുകാര്‍ക്ക് മുഖ്യപരിഗണനയും ലഭിക്കുകയും ചെയ്യും.
ബാണാസുര-കക്കയം-പെരുവണ്ണാമുഴി എന്നിങ്ങനെ മൂന്ന് ജല പദ്ധതികളുടെ വലിയ ശൃംഗലയാണ്. 75 കിലോ മീറ്റര്‍ യാത്ര ചെയ്യേണ്ട സ്ഥാനത്ത് റോപ്പ് വേ വഴിയോ മറ്റു വഴിയോ യാത്ര ചെയ്താല്‍ 20 കിലോ മീറ്ററിനുള്ളില്‍ എത്തിച്ചേരാം. വയനാടന്‍ മല നിരകളിലെ കബനി നദിയുടെ പോഷകനദിയായ കരമനത്തോടിന് കുറുകെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ അണക്കെട്ട്. അവിടെ നിന്ന് അഞ്ചു കിലോ മീറ്റര്‍ നീളമുള്ള ടണല്‍ വഴി വെള്ളം കക്കയത്ത് എത്തുന്നുണ്ട്. അവിടെ നിന്ന് പെന്‍സ്‌റോക്ക് വഴി വൈദ്യുതി നിലയത്തിലേക്കും. ഇത്തരത്തിലുള്ള പദ്ധതികളെ യോജിപ്പിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലെ വികസനത്തിന് മുതല്‍കൂട്ടാകും.
ഇതിന് തുടര്‍ച്ചയായി ബാലുശ്ശേരി, തുഷാരഗിരി എന്നീ രണ്ടു ചെറുകിട ടൂറിസം സര്‍ക്യൂട്ടുകളും നിര്‍മിക്കുന്നുണ്ട്. ഇവയെല്ലാം കൂടി ചേര്‍ത്താല്‍ ഒരു മെഗാ ഹൈഡല്‍ ടൂറിസം പദ്ധതിയാണ് തയാറാകുന്നത്. നിലവില്‍ മൂന്നോളം ചെറിയ ടൂറിസം പദ്ധതികള്‍ നിലവിലുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതിനു ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. പ്രത്യേക നിക്ഷേപ പദ്ധതിയുടെ ഭാഗമായുള്ള മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് പണം കണ്ടെത്തും. പരിസ്ഥിതിക്ക് കോട്ടംതട്ടുമെന്ന കാരണത്താല്‍ ജില്ലാ കലക്ടര്‍ പദ്ധതിക്ക് സ്റ്റേ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുര്‍ന്നാണ് പദ്ധതി വീണ്ടും ജീവന്‍ വച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago