കാണാതായ മകനെ തേടി പിതാവ് സൈക്കിളില്‍ പിന്നിട്ടത് 2000 കി.മീറ്റര്‍
ആഗ്ര: കാണാതായ മകനെ തേടിയുള്ള യാത്രയിലാണ് കര്‍ഷകനായ സതീഷ് ചന്ദ്ര. തന്റെ 11 വയസുകാരനായ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഗോദ്‌നയെ തേടി ഡല്‍ഹിയിലും ഝാന്‍സിയിലും കാന്‍പൂരും ബിനായിലുമെല്ലാം സൈക്കിളില്‍ യാത്ര ചെയ്തു. സൈക്കിളിലുള്ള യാത്ര ഇതിനകം 2000 കി.മീറ്റര്‍ പിന്നിട്ടു. സൈക്കിളിന്റെ മുന്‍പില്‍ മകന്റെ ഒരു ചിത്രം കെട്ടിവച്ചാണ് ഈ പിതാവ് അലയുന്നത്. കഴിഞ്ഞ ജൂണ്‍ 24നാണ് ഉത്തര്‍പ്രദേശിലെ ഹത്രയിലെ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. അന്ന് തുടങ്ങിയതാണ് അന്വേഷണമെന്ന് 42 കാരനായ സതീഷ് ചന്ദ്ര പറയുന്നു. ഏക മകനെയാണ് കാണാതായത്. ഇയാള്‍ക്കുണ്ടായിരുന്നു ഏകമകള്‍ മരിച്ചതായും കര്‍ഷകന്‍ പറയുന്നു. നേരത്തെയും മകന്‍ വീടുവിട്ട് പോയിരുന്നു. അപ്പോഴെല്ലാം തിരിച്ചെത്തുകയും ചെയ്തിരുന്നു. മകന്‍ എത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് ഭാര്യയോട് പറഞ്ഞ് സതീഷ് ചന്ദ്ര അന്വേഷണം തുടങ്ങിയത്. മകനെ കാണാതായതോടെ പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ അവര്‍ തയാറായില്ല. ഇതോടെയാണ് അന്വേഷണവുമായി സതീഷ് ചന്ദ്ര നേരിട്ടിറങ്ങിയത്.
ഹത്രാസിലെ മദ്രക് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കുട്ടിയെ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഒരുവിവരം ലഭിച്ചില്ല.
അതിനിടയില്‍ മകനെ തേടി പിതാവ് സൈക്കിളില്‍ അലയുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രശ്‌നത്തില്‍ ആഗ്രാ മേഖലാ പൊലിസ് അഡി. ഡയറക്ടര്‍ ജനറല്‍ അജെയ് ആനന്ദ് സഹായം നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്താന്‍ അദ്ദേഹം വിവിധ പൊലിസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രെയിനില്‍ കയറിപ്പോയ മകനെ ഏതോ സ്റ്റേഷനില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് സതീഷ് ചന്ദ്ര വിശ്വസിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി കുട്ടിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."