ചലച്ചിത്രമേള: അധിക പാസിന് അപേക്ഷിച്ചവരില്‍ നിന്ന് അമിത തുക ഈടാക്കി
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച ആയിരം ഡെലിഗേറ്റ് പാസുകള്‍ക്ക് അപേക്ഷിച്ചവരില്‍ നിന്ന് ചലച്ചിത്ര അക്കാദമി 500 രൂപ അമിതമായി ഈടാക്കിയതായി പരാതി. അക്കാദമിയുടെ പ്രസിദ്ധീകരണത്തിനുള്ള വരിസംഖ്യ എന്ന പേരിലാണ് മുന്നറിയിപ്പില്ലാതെ പണം ഈടാക്കിയത്.
രജിസ്‌ട്രേഷനായി വെബ്‌സൈറ്റ് തുറന്നപ്പോള്‍ നിങ്ങള്‍'ചലച്ചിത്ര സമീക്ഷ'യുടെ വരിക്കാരനാണോ എന്ന ചോദ്യം വന്നതായി രജിസ്റ്റര്‍ ചെയ്തവര്‍ പറയുന്നു. ആണ് എന്ന് ഉത്തരം നല്‍കിയാല്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ മുന്നോട്ടു പോകുക. ഇങ്ങനെ ഉത്തരം നല്‍കിയാല്‍ 500 രൂപ ഉടന്‍ അടയ്ക്കണം.
തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഫീസായ 650 രൂപ കൂടി അടയ്ക്കണം. മൊത്തം 1150 രൂപ അടച്ചവര്‍ക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ നടത്താനായത്. വരിക്കാരനല്ല എന്നാണ് ഉത്തരമെങ്കില്‍ രജിസ്‌ട്രേഷന്‍ നടക്കില്ല.
ഇതുകാരണം പലര്‍ക്കും രജിസ്റ്റര്‍ ചെയ്യാനായില്ല. നേരത്തെ അനുവദിച്ച പാസുകള്‍ പലര്‍ക്കും ലഭിച്ചില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഇന്നലെ ആയിരം പാസുകള്‍ കൂടി അനുവദിച്ചത്. പ്രസിദ്ധീകരണത്തിനു വരിസംഖ്യ അടയ്ക്കണമെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."